Skip to main content
നവകേരള സദസ്; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

നവകേരള സദസ്; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.

എല്‍.പി, യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനയും, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്കായി പ്രസംഗം, പ്രശ്‌നോത്തരി മത്സരങ്ങളുമാണ് നടത്തിയത്. നവകേരളം എന്ന വിഷയത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടന്ന മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് നവംബര്‍ 28 ന് നാല് വേദികളിലായി മണ്ഡലതല മത്സരവും നടക്കും.  

ജി എം ബി എച്ച് എസ് സ്‌കൂളിലെ പി ടി എ പ്രസിഡന്റ് അഡ്വ. ഷോബി ടി വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ അന്‍സാര്‍ കെഎഎസ്, ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് പി എസ് ജെനുവിന്‍, പ്രധാന അധ്യാപിക കെ.പി ബിന്ദു, ജി എം ബി എച്ച് എസ് എസ് പ്രധാന അധ്യാപിക ഡോ. കെ.പി സംഗീത, പ്രിന്‍സിപ്പാള്‍ എം ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date