Skip to main content

നവകേരളത്തിനായി കുന്നംകുളവും; വികസന സെമിനാർ 29 ന്

കുന്നംകുളത്തെ  നവകേരള സദസ്സിന് മുന്നോടിയായി നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി നവകേരളത്തിനായി കുന്നംകുളവും എന്ന വിഷയത്തിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 29 ന് രാവിലെ 10 ന് കുന്നംകുളം ടൗൺഹാളിലാണ് സെമിനാർ. എ സി മൊയ്തീൻ എം എൽ എ  നേതൃത്വം നൽകും.

ഭക്ഷ്യസുരക്ഷയും മുൻകരുതലുകളും (കൃഷി, ക്ഷീരവികസനം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായവ), തൊഴിൽ, വ്യവസായം, വാണിജ്യം, ആരോഗ്യവും വിദ്യാഭ്യാസവും, വനിത ശിശുവികസനം, ടൂറിസം, പശ്ചാത്തല മേഖല, ജലവിഭവം,  കുടിവെള്ളം ശുചിത്വം, കലാ കായികം സാംസ്ക്കാരികം, പട്ടികജാതി, പട്ടികവർഗ്ഗ വികസനം, എന്നീ വിഷയമേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാർ. കുന്നംകുളം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനത്തെ സംബന്ധിച്ചും  വിഷയമേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച്   ചർച്ചചെയ്യുന്നതിനുമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

കുന്നംകുളം നിയോജകമണ്ഡലത്തിലെ കല, കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ പ്രശ്‌സ്തരായ വ്യക്തികൾ സെമിനാറിന്റെ ഭാഗമാകും. നിയോജകമണ്ഡലത്തിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date