Skip to main content
നവ കേരള സദസ്സ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരിയിൽ സംഘടിപ്പിച്ച ചുമരെഴുത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി.ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു, നഗരസഭ ചെയർപേഴ്സൺ എ.ഡി സുജിൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. എ നജീബ് എന്നിവർ സമീപം

നവകേരള സദസ്സ്: കളമശേരിയിൽ ചുമരെഴുത്ത് ഉദ്ഘാടനം ചെയ്തു

നവ കേരള സദസ്സ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ചുമരെഴുത്ത് കുസാറ്റ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി.ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. 

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാണ് നവ കേരള സദസ്സ്. സദസിന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കുമെന്നും സർവകലാശാലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രൊഫ. ഡോ. പി.ജി ശങ്കരൻ പറഞ്ഞു.

ഡിസംബർ എട്ടിന് നവകേരള സദസ്സ് സംഘടിപ്പിക്കുന്ന പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപത്തെ ഗ്രൗണ്ടിന്റെ ചുമരാണ് നിറങ്ങളാൽ വർണ്ണാഭമാക്കുന്നത്. ഏലൂർ നഗരസഭ ചെയർപേഴ്സൺ എ.ഡി സുജിൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ നജീബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവ കേരള സദസ്സിനെ വരവേൽക്കാൻ കളമശ്ശേരിയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പതിനായിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന പരിപാടിക്കായി 35000 ചതുരശ്ര അടി വിസ്തൃതിയിലാണ് പന്തൽ നിർമ്മിക്കുന്നത്.

date