Skip to main content
ഇരിങ്ങാലക്കുട നവകേരള സദസ്സ്: ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നവകേരള സദസ്സ്: ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ആളൂര്‍ ഗ്രാമപഞ്ചായത്തും ഇരിങ്ങാലക്കുട ബി ആര്‍ സി യും നിപ്മറും സംയുക്തമായാണ് പരിപാടി നടത്തിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു.

അതിജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് കൂട്ടുകൂടാനും ജീവിത സാഹചര്യങ്ങളില്‍ പരസ്പരം കൈത്താങ്ങാകാനും കലാപരമായ കഴിവുകളെ പ്രദര്‍ശിപ്പിക്കാനും അവസരം ഒരുക്കുകയാണ് ഉദ്ദേശം. ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. 

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ അധ്യക്ഷനായി. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു മുഖ്യാതിഥിയായി. ആളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി തിലകന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഇരിങ്ങാലക്കുട ബി ആര്‍ സി ബി പി സി കെ സത്യപാലന്‍, മാള ബി ആര്‍ സി ബി പി സി ഫെബി പെല്ലിശ്ശേരി, മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date