Skip to main content

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടോദ്ഘാടനം 27ന്

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 27ന് വൈകീട്ട് 4ന്  വി.ഡി. സതീശന്‍ എം.എല്‍.എ നിര്‍വഹിക്കും. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷനാവും. രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒരു കോടിയോളം ചെലവഴിച്ച് ഇരുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ 3960 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം പൂര്‍ത്തീയാക്കിയത്. ഫ്രണ്ട് ഓഫീസ്, ഓഫീസ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ശുചിമുറികള്‍, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

date