Skip to main content
നവകേരള സദസ്സ് ;  വേദികൾ ജില്ലാ കലക്ടർ സന്ദർശിച്ചു

നവകേരള സദസ്സ് ;  വേദികൾ ജില്ലാ കലക്ടർ സന്ദർശിച്ചു

ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസിന് വേദിയാകുന്ന സ്ഥലം ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സന്ദർശിച്ചു. പൊതു ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ കൗണ്ടറുകൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി.  മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളിൽ എത്തുമ്പോൾ വേണ്ട സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശിച്ചു.

കയ്പമംഗലം നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന അസ്മാബി കോളേജ് സന്ദർശനത്തിൽ ഇ.ടി  ടൈസൺ മാസ്റ്റർ എം എൽ എ, ശ്രീ നാരായണ പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മോഹനൻ , റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, ഡി വൈ എസ് പി സലീഷ് എൻ ശങ്കരൻ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും അനുഗമിച്ചു. 

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസിന് വേദിയാകുന്ന മാള സെന്റ് ആന്റണീസ് സ്കൂൾ സന്ദർശനത്തിൽ അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, നാഷണൽ ഹൈവേ ഡെപ്യൂട്ടി കലക്ടർ പി അഖിൽ, മറ്റു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചാലക്കുടി നവകേരള സദസ്സിന് വേദിയാവുന്ന കാർമ്മൽ സ്കൂൾ ഗ്രൗണ്ട് സന്ദർശനത്തിൽ ചാലക്കുടി മണ്ഡലം തല ചെയർമാൻ മുൻ എം എൽ എ ബി ഡി ദേവസ്സി, കൺവീനർ ഡിഎഫ്ഒ ആർ ലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date