Skip to main content

ഉപവനം നവീകരണവും ടൂറിസം പദ്ധതികളും ഉദ്ഘാടനം ചെയ്തു

നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തും കിഴക്കേകല്ലട ഗ്രാമപഞ്ചായത്തും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ചിറ്റുമല ചിറയിലെ ഉപവനം നവീകരണവും ടൂറിസം പദ്ധതികളും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായുള്ള താമരപൂകൃഷി നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയുമായ ടി എന്‍ സീമയും, സൈക്കിള്‍ പാത/നടപ്പാത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനും, നടപ്പാത സൗന്ദര്യവത്ക്കരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മയും ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date