Skip to main content

പിന്നോക്കസമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം

കേരള നിയമസഭ പിന്നോക്കസമുദായ ക്ഷേമം സംബന്ധിച്ച സമിതി നവംബര്‍ 30ന് രാവിലെ 10.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളില്‍ തെളിവെടുപ്പ് നടത്തും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ പിന്നോക്ക നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും നേരിടുന്ന വിദ്യാഭ്യാസ-സാമൂഹ്യപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നോക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കും

date