Skip to main content

ലീഗല്‍ മെട്രോളജി പരിശോധന നടത്തി

വഴിയോര കച്ചവടക്കാരുടെ നിയമാനുസൃതമല്ലാതെയുള്ള മുദ്രചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കി. പരാതിയെ തുടര്‍ന്ന് ചിന്നക്കട ക്ലോക്ക് ടവര്‍, ബീച്ച് റോഡ്, സെന്റ് ജോസഫ് സ്‌കൂള്‍, ജില്ലാ ആശുപത്രി, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് എന്നിവടങ്ങളിലായിരുന്നു പരിശോധന. 10 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തു. 5000 രൂപ പിഴ ഈടാക്കി. കൃത്യത ഉറപ്പുവരുത്തി മുദ്രചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കലക്ടര്‍ സാന്ദ്ര ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന വരുദിവസങ്ങളിലും തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ ബി മുരളീധരന്‍പിള്ള അറിയിച്ചു.

date