Skip to main content

ലൈബ്രറി കൗണ്‍സില്‍ യു പി വായനമത്സരം ഇന്ന് (നവംബര്‍ 26ന്)

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു പി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വായനമത്സരത്തിന്റെ ജില്ലാതല എഴുത്ത് പരീക്ഷ നവംബര്‍ 26 ഉച്ചയ്ക്ക് ഒന്ന് മുതല്‍ കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തും. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ് ഉദ്ഘാടനം ചെയ്യും. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത മത്സരാര്‍ഥികള്‍ ഗ്രന്ഥശാലാ സെക്രട്ടറിയുടെ സാക്ഷ്യപത്രവുമായി പരീക്ഷാകേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും, സെക്രട്ടറി ഡി സുകേശനും അറിയിച്ചു.

date