Skip to main content

സൗഹൃദ കോർഡിനേറ്റർമാക്ക് ഇൻട്രോഡക്ടറി ട്രെയിനിങ് നാളെ തുടങ്ങും (നവംബർ 27 ന്)

*ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും

പുതിയ കാലഘട്ടത്തിലെ പൊതുസമൂഹം നേരിടുന്ന ജീവിതപ്രശ്നങ്ങൾ പ്രതിവിധികളോടെ നേരിട്ട് ജീവിത വിജയം കൈവരിക്കുന്നതിന് പുതുതലമുറയ്ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് ഇൻട്രോഡക്ടറി ട്രെയിനിങ് സംഘടിപ്പിക്കുന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 40 സൗഹൃദ കോഡിനേറ്റർമാർക്കാണ് ട്രെയിനിങ് നൽകുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്ലാസാണ് ഒരുക്കുന്നത്. ട്രെയിനിങ്ങിന്റെ ഉദ്ഘാടനം നാളെ (നവംബർ 27) രാവിലെ 9.30 ന് ഡിബിസിഎൽസി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ അധ്യക്ഷത വഹിക്കും.

തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. ഗോപകുമാർ മുഖ്യാതിഥിയാവും. സിജി ആന്റ് എസി സംസ്ഥാന കോർഡിനേറ്റർ ഡോ. സി.എം. അസിം, ജില്ലാ കോഡിനേറ്റർ പ്രകാശ് ബാബു, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date