Skip to main content
നെഹ്റു യുവകേന്ദ്ര ഭരണഘടനാ ദിനാഘോഷം നടത്തി

നെഹ്റു യുവകേന്ദ്ര ഭരണഘടനാ ദിനാഘോഷം നടത്തി

നെഹ്റു യുവകേന്ദ്ര കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതലഭരണഘടനാ ദിനാഘോഷം ഡെപ്യൂട്ടി മേയർ എം.എൽ റോസി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി അദ്ധ്യക്ഷയായി. എൻ.എസ്.എസ്. ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിത്ത് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയെ അറിയുക എന്ന വിഷയത്തിലൂന്നി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എം. ഇ.എസ്. അസ്മാബി കോളജ് അസി. പ്രൊഫസർ ഡോ. സാനന്ദ് സദാനന്ദൻ ക്വിസ് മാസ്റ്ററായി.ഒ. നന്ദകുമാർ, കെ.ആർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാതല ക്വിസ് മത്സരത്തിൽ കൃഷ്ണശ്രീ, ജോവിൻ ചാക്കോ , ഇ.ടി.സ്റ്റാർവിൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.

date