Skip to main content

ജില്ലയിൽ യൂസർഫീ കളക്ഷനിൽ 55 ശതമാനം വർദ്ധന

 

ജില്ലയിൽ ആറ് മാസത്തിനിടയിൽ  ഹരിതകർമസേനയുടെ മാലിന്യ ശേഖരണവും യൂസർ ഫീ കളക്ഷനും  55 ശതമാനം  വർദ്ധിച്ചു. മെയ് മാസം 2.90കോടി രൂപ ആയിരുന്നു  യൂസർ ഫീ കളക്ഷൻ.   എന്നാൽ ഒക്ടോബറിൽ  4.50 കോടി രൂപയായി ഉയർന്നു. ഏലൂർ നഗരസഭ, ചോറ്റാനിക്കര, എടവനക്കാട്, ആമ്പല്ലൂർ തുടങ്ങിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഒക്ടോബറിൽ യൂസർ ഫീ കളക്ഷൻ 90 ശതമാനത്തിനു മുകളിൽ എത്തി. വാഴക്കുളം, പാറക്കടവ്, വെങ്ങോല,  കൂവപ്പടി, പായിപ്ര,  കറുകുറ്റി,  കുട്ടമ്പുഴ,  എന്നീ പഞ്ചായത്തുകളാണ് യൂസർ ഫീ കളക്ഷനിൽ പിറകിൽ. 

മാലിന്യ സംസ്കരണ മേഖലയിൽ മാറ്റം വരുത്തുവാൻ  6ആറ് മാസമായി വിപുലമായ ക്യാമ്പയിനാണ് തദ്ദേശ സ്വയഭരണ വകുപ്പ്, ശുചിത്വമിഷൻ, നവകേരള മിഷൻ, കെ എസ് ഡബ്ലിയു  എം പി, കില, എന്നീ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ   നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവർ,  മാലിന്യം കൃത്യമായി തരം തിരിച്ചു ഹരിതകർമസേനക്ക് കൈമാറാത്തവർ, യൂസർ ഫീ നൽകുവാൻ വിമുഖത കാണിക്കുന്നവർ എന്നിവർക്കെതിരെ   ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ജനുവരിയോടെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും  വീടുകളിലും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും മാലിന്യ ശേഖരണവും യൂസർ ഫീ കളക്ഷനും 100 ശതമാനമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

date