Skip to main content

നവകേരള സദസ്സ് : ജനകീയമായ് തൃക്കാക്കരയുടെ ഭാവിവികസന സെമിനാർ

 

തൃക്കാക്കര മണ്ഡലതല നവ കേരള സദസ്സിനു മുന്നോടിയായി തൃക്കാക്കരയുടെ ഭാവി വികസനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ   ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. മണ്ഡലത്തിലെ സമഗ്ര വികസനം സെമിനാറിൽ ചർച്ച ചെയ്തു. തൃക്കാക്കര സഹകരണ ആശുപത്രി ചെയർമാൻ സുകുമാരൻ നായർ സെമിനാറിന് നേതൃത്വം നൽകി.

 പരിപാടിയിൽ ഗതാഗതം, മാലിന്യനിർമാർജനം, പൊതുജനാരോഗ്യം, കുടിവെള്ളം, ഐ.ടി, സാംസ്കാരിക രംഗം തുടങ്ങിയ വിവിധ മേഖലകളിൽ തൃക്കാക്കരയ്ക്ക് അനിവാര്യമായ വികസന കാഴ്ചപ്പാടുകൾ പ്രമുഖ വ്യക്തികൾ മുന്നോട്ടുവച്ചു. മണ്ഡലത്തിലെ കുടിവെള്ളം സംബന്ധിച്ച വികസന പ്രവർത്തനങ്ങളെക്കുറിച്ച് വാട്ടർ അതോറിറ്റി ആലുവ ട്രീറ്റ്മെന്റ് പ്ലാന്റ്.  എൻജിനീയർ അബ്ദുൽ സത്താർ അവതരണം നടത്തി. ജലം വിതരണം കാര്യക്ഷമമാക്കുന്നതിനും, ജലസ്രോതസുകളുടെ മലിനീകരണം പ്രതിരോധിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

മണ്ഡലത്തിലെ ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് അർബൻ ട്രാഫിക് ഡിസൈനർ മോണലിത്ത ചാറ്റര്‍ജി അവതരണം നടത്തി. സമഗ്ര ഗതാഗത വികസനത്തെക്കുറിച്ച് ചർച്ച ചെയ്തു. പരിപാടിയിൽ ഐ. ടി മേഖലയിലെ വികസന സാധ്യതകളെ കുറിച്ച് വി. പി ഷിയാസ് അവതരണം നടത്തി

തൃക്കാക്കരയുടെ ഭാവി വികസനത്തെ സംബന്ധിച്ച് ക്രിയാത്മകമായ നിർദ്ദേശം സർക്കാരിന് മുൻപിൽ സമർപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ  നവ കേരള സദസ്സ് തൃക്കാക്കര മണ്ഡലതല  സംഘാടകസമിതി ചെയർമാൻ സി. എൻ ദിനേശ് മണി, രക്ഷാധികാരി അഡ്വ. എ.ജി ഉദയകുമാർ, കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ ബി.  അനിൽകുമാർ , ജനപ്രതിനിധികൾ, രാഷ്ട്രീയപ്രമുഖർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date