Skip to main content

ശുചീകരണ തൊഴിലാളികളുടെ ക്ഷേമം വിലയിരുത്തി നാഷണൽ സഫായി കർമ്മചാരി കമ്മീഷൻ

 

ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ വിലയിരുത്തി നാഷണൽ സഫായി കർമ്മചാരി കമ്മീഷൻ. 
നാഷണൽ സഫായി കർമ്മചാരി കമ്മീഷൻ ചെയർമാൻ എം വെങ്കിടേശന്റെ  കേരള സന്ദർശനത്തിന്റെ ഭാഗമായാണ് ശുചീകരണ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും അവലോകനം ചെയ്തത്.
ശുചീകരണ തൊഴിലാളികളുടെ സാമൂഹ്യക്ഷേമം, ഇ എസ് ഐ, ഇപിഎഫ് മറ്റനുകൂല്യങ്ങൾ തുടങ്ങിയവ അവലോകനം ചെയ്തു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ ചെയർമാൻ ചോദിച്ചറിഞ്ഞു. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും ചർച്ച നടത്തി. ശുചീകരണ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നിലവിലെ ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാതി നൽകുന്നതുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്ന് സബ് കളക്ടർ പി. വിഷ്ണു രാജ് അറിയിച്ചു. 

എറണാകുളം ടൗൺ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ സെക്രട്ടറിമാർ,  സഹായി കർമ്മചാരി നേതാക്കൾ, നഗരസഭയിലെ സ്ഥിരവും താൽക്കാലികമായ ശുചീകരണ  തൊഴിലാളികൾ, പൊതുശൗചാലയങ്ങൾ കൈകാര്യം ചെയ്യുന്ന കോൺട്രാക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സബ് കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ. കെ. മനോജ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ സി.കെ. മോഹനൻ, പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സി. ജയകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.

date