Skip to main content

നവകേരള സദസ്: വൈപ്പിൻ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 

മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിൻ മണ്ഡലത്തിലെത്തുന്ന നവകേരള സദസിനോടനുബന്ധിച്ച് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഞാറക്കൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.  സംഘാടക സമിതി വൈസ് ചെയർമാൻ എ.പി പ്രിനിൽ, ജനറൽ കൺവീനർ എസ്. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലത്തിലെ ബൂത്ത് തല സംഘാടക സമിതികളുടെ രൂപീകരണം പൂർത്തിയായി.
വീട്ടുമുറ്റ സദസുകൾ നടന്നു കൊണ്ടിരിക്കുകയാണ്.
പ്രചാരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുകയാണ്.

നവകേരള സദസിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ക്വിസ് മത്സരം, വൈപ്പിൻ കാഴ്ചകൾ എന്ന വിഷയത്തിൽ ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിക്കും. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ ഒന്നിന്
കൂട്ടയോട്ടം, 4,5 ദിവസങ്ങളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിളംബര ജാഥ എന്നിവയും സംഘടിപ്പിക്കും.

ഡിസംബർ എട്ടിന് രാവിലെ പതിനൊന്നിന് വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസ് നടക്കും. രാവിലെ ഒൻപതിന് വയലിൻ കച്ചേരിയും പത്തിന് സ്വാഗത ഗാനവും അരങ്ങേറും. പരാതികൾ സ്വീകരിക്കാനായി 21 കൗണ്ടറുകൾ വേദിക്ക് സമീപം സജ്ജീകരിക്കും. ഇതിൽ 4 കൗണ്ടറുകൾ വീതം വനിതകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കും രണ്ടു കൗണ്ടറുകൾ ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ളതായിരിക്കും.

date