Skip to main content

നവകേരള സദസിനു സജീവ പങ്കാളിത്തം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി മേഖല

 

വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ സജീവ പങ്കാളിത്തം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കർഷകരും സഹകരണ സംഘങ്ങളും. നവകേരള സദസ്  സംഘാടക സമിതി ചെയർമാൻ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ കർത്തേടം സർവ്വീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രഖ്യാപനം.

മണ്ഡലത്തിൽ രജിസ്റ്റർ ചെയ്‌ത 320 മത്സ്യ കർഷകരാണുള്ളത്. 23 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളാണ് മണ്ഡലത്തിലുള്ളത്. സദസിന്റെ അനുബന്ധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

നവകേരള സദസിൽ മണ്ഡലത്തിൽ മുന്തിയ പരിഗണന ലഭിക്കുന്ന മേഖലയാണ് മത്സ്യ ബന്ധന മേഖലയെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഇതിനകം തന്നെ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അനുകൂല നടപടികൾ ആസന്നമാണെന്നും എംഎൽഎ പറഞ്ഞു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ കെ. ബെൻസൺ, ജൂനിയർ സൂപ്രണ്ടുമാരായ സേവ്യർ ബോബൻ, പി. സന്ദീപ്, സഹകരണ സംഘം ഭാരവാഹികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date