Skip to main content

നവ കേരള സദസ്സ് :  മഞ്ഞപ്രയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

 

 അങ്കമാലി മണ്ഡല നവ കേരള സദസ്സിന്റെ പ്രചരണത്തിന്റെ ഭാഗയി മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു.

 ഉദ്ഘാടന സമ്മേളനത്തിൽ നവ കേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി ചെയർമാൻ രാജു അമ്പാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇടശ്ശേരി സമ്മാനദാനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ,  ടി. സി ഷാജൻ, വി. ടി പ്രദീപ്, ടി. പി വേണു എന്നിവർ പങ്കെടുത്തു.

 ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.

date