Skip to main content

യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ തയ്യാറാക്കി official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കണം. അവസാന തീയ്യതി ഡിസംബര്‍ 10.  
അഞ്ച് മിനിറ്റാണ് പ്രസംഗ സമയം. മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പാണ് വിഷയം നല്‍കുക. ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സ്ഥാനത്തിന് 10,000 രൂപ, മൂന്നാം സ്ഥാനത്തിന് 5,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും നല്‍കും. ഫോണ്‍: 8086987262, 0471 2308630.

date