Skip to main content
നവകേരളത്തിനായ് കുന്നംകുളവും; വികസന സെമിനാര്‍ നവംബര്‍ 29 ന്

നവകേരളത്തിനായ് കുന്നംകുളവും; വികസന സെമിനാര്‍ നവംബര്‍ 29 ന്

കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി കുന്നംകുളത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി 'നവകേരളത്തിനായ് കുന്നംകുളവും' എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 29 ന് രാവിലെ 10 മണിയ്ക്ക് കുന്നംകുളം ടൗണ്‍ഹാളിലാണ് സെമിനാര്‍. എ.സി. മൊയ്തീന്‍ എംഎല്‍എ സെമിനാറിന് നേതൃത്വം നല്‍കും. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ സുരക്ഷയും മുന്‍കരുതലുകളും (കൃഷി, ക്ഷീരവികസനം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായവ), തൊഴില്‍, വ്യവസായം, വാണിജ്യം,
ആരോഗ്യവും വിദ്യാഭ്യാസവും, വനിത ശിശുവികസനം, ടൂറിസം, പശ്ചാത്തല മേഖല, ജലവിഭവം കുടിവെള്ളം ശുചിത്വം, കല കായികം സാംസ്‌ക്കാരികം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, എന്നീ വിഷയമേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാര്‍. 

കുന്നംകുളം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനത്തെ സംബന്ധിച്ചും വിഷയമേഖലകളില്‍ പ്രാവിണ്യമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനുമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 4 ന് നടക്കുന്ന കുന്നംകുളം നിയോജക മണ്ഡലം നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് കുന്നംകുളത്തിന്റെ വികസന കാഴ്ചപ്പാട് തയ്യാറാക്കി സമര്‍പ്പിക്കും.

കുന്നംകുളം നിയോജകമണ്ഡലത്തിലെ കല, കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ സെമിനാറിന്റെ ഭാഗമായി പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date