Skip to main content
നവകേരള സദസ്സ്: കുടുംബശ്രീ കലാപരിപാടികള്‍ നടത്തി

നവകേരള സദസ്സ്: കുടുംബശ്രീ കലാപരിപാടികള്‍ നടത്തി

കുന്നംകുളം നഗരസഭ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ നവകേരള സദസ്സിനോടനുബന്ധിച്ച് അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികളും മെഹന്ദി ഫെസ്റ്റും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ്-1 ചെയര്‍പേഴ്‌സണ്‍ ശശികല അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. 

വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീര്‍, സെക്രട്ടറി സന്ദീപ്കുമാര്‍, സിഡിഎസ്-2 ചെയര്‍പേഴ്‌സണ്‍ ഷിജി നികേഷ്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി ബിന്നു തുടങ്ങിയവര്‍ സംസാരിച്ചു.

date