Skip to main content
നവകേരള സദസ്സ്; മെഗാ തിരുവാതിരയില്‍ ആയിരത്തിലധികം കലാകാരികള്‍ അണിനിരന്നു

നവകേരള സദസ്സ്; മെഗാ തിരുവാതിരയില്‍ ആയിരത്തിലധികം കലാകാരികള്‍ അണിനിരന്നു

കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 6 ന് എം.ഇ.എസ്. അസ്മാബി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവ കേരളസദസ്സിന്റെ പ്രചാരണാര്‍ത്ഥം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു. എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടില്‍ നടത്തിയ മെഗാ തിരുവാതിരയില്‍ ആയിരത്തിലധികം കലാകാരികള്‍ അണിനിരന്നു.

 മെഗാ തിരുവാതിരയില്‍ എം.ഇ.എസ് അസ്മാബി കോളേജിലെ 600 ലധികം വിദ്യാര്‍ത്ഥിനികളും, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തീരമൈത്രി പ്രവര്‍ത്തകര്‍ തുടങ്ങിയ കലാകാരികളാണ് മെഗാ തിരുവാതിരയില്‍ അണിനിരന്നത്.

നവകേരള സദസ്സിന് മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര ചുരുങ്ങിയ ദിവസം കൊണ്ടാണ് സംഘടിപ്പിച്ചത്. മെഗാ തിരുവാതിര കാണുന്നതിനായി തീരദേശത്തെ കോളേജ് ഗ്രൗണ്ടില്‍ നൂറുകണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു.

മെഗാ തിരുവാതിര ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മെഗാതിരുവാതിരയുടെ ഭഭ്രദീപം തെളിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ അധ്യക്ഷനായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയും സീരിയല്‍ ആര്‍ട്ടിസ്റ്റ് ഇഷാനി വിശിഷ്ടാതിഥിയുമായി. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജന്‍, നിഷ അജിതന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ എം.എം. ജോവിന്‍, സുഗത ശശിധരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി.  ആനന്ദ്, എം.ഇ.എസ് അസ്മാബി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആസ്പിന്‍ അഷ്‌റഫ്, സെക്രട്ടറി അഡ്വ. മുഹമ്മദ് നവാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ. ബിജു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. റീന മുഹമ്മദ്, ഡോ. സനന്ദ് സദാനന്ദ്, ഡോ. കെ.പി. സുമേദന്‍, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, സി.സി. ജയ, മിനി ഷാജി, ശോഭന ശാര്‍ങ്ധരന്‍, കെ.ആര്‍. രാജേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എസ്. ലയ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആമിന, മെഗാ തിരുവാതിര കോഡിനേറ്റര്‍ ഡോ. ധന്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date