Skip to main content
പാട്ടുവണ്ടി പര്യടനം തുടങ്ങി

പാട്ടുവണ്ടി പര്യടനം തുടങ്ങി

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചേലക്കര നിയോജക മണ്ഡലത്തിൽ പാട്ടുവണ്ടി പര്യടനം ആരംഭിച്ചു. തിരുവില്വാമല ബസ് സ്റ്റാൻഡ് പരിസരത്തിൽ നിന്നും ആരംഭിച്ച സഞ്ചരിക്കുന്ന പാട്ട് വണ്ടി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു.  ഇന്നലെയും ഇന്നുമായാണ് മണ്ഡലത്തിലെ മുഴുവൻ സ്ഥലങ്ങളിലും പാട്ടു വണ്ടി എത്തുന്നത്.

 മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘാടകസമിതി ഏകോപിപ്പിക്കുന്നത്. പാട്ടുവണ്ടി എത്തുന്ന എല്ലാ കേന്ദ്രങ്ങളിലും നവ കേരള സദസ്സിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുകയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും അരങ്ങേറി. ഇന്ന് (നവംബർ 29) വൈകീട്ട് അഞ്ചുമണിക്ക് ചെറുതുരുത്തിയിലാണ് പാട്ടുവണ്ടി പ്രചാരണം സമാപിക്കുന്നത്. സമാപന സമ്മേളനം എസ്.സി എസ്.ടി കോർപ്പറേഷൻ ചെയർമാൻ യു.ആർ.  പ്രദീപ് ഉദ്ഘാടനം ചെയ്യും.

 പരിപാടിയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിനി ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ അംബിക രാമകൃഷ്ണൻ, നവ കേരള സദസ്സ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ.  അനൂപ്, പാട്ടുവണ്ടിയിലെ ഗായകരായ സുഹാന, നവീൻ, വിദ്യാർത്ഥികൾ  തുടങ്ങിയവർ പങ്കെടുത്തു.

date