Skip to main content

നവ കേരള സദസ്: അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍  പുസ്തകാവതരണം വ്യാഴാഴ്ച

 

അങ്കമാലി മണ്ഡലത്തിലെ നവ കേരള സദസിന്റെ പ്രചാരണാര്‍ത്ഥം അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ പുസ്തകാവതരണം സംഘടിപ്പിക്കുന്നു.  അയ്യമ്പുഴ ഗ്രാമപഞ്ചായത്തും പുരോഗമന കലാസാഹിത്യ സംഘം അയ്യമ്പുഴ വില്ലേജ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 30 വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്യും.

കഥയും കഥാകാരനും എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്‍ റോജീസ് മുണ്ടപ്ലാക്കല്‍ തന്റെ പ്രശസ്തമായ കൃതി അവതരിപ്പിക്കും. പരിപാടിയില്‍ അയ്യപ്പ ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോന്‍, അയ്യമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.പി രമേശന്‍, കവിയും നോവലിസ്റ്റുമായ ജോംജി ജോസ്, കവി ഷൈജു രവീന്ദ്രന്‍, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ശ്രീനി ശ്രീകാലം, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജെയ്ബി ദേവസി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസംബര്‍ ഏഴിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവകേരള സദസ് സംഘടിപ്പിക്കുന്നത്.

date