Skip to main content

നവകേരള സദസ്: മൂവാറ്റുപുഴയില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം സംഘാടക സമിതിയുടെ  നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന്(വെള്ളി) സൗഹൃദ ക്രിക്കറ്റ് സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഭിഭാഷകര്‍, സിനിമാ താരങ്ങള്‍ എന്നിങ്ങനെ നാല് ടീമുകളാണ് മത്സരിക്കുന്നത്. 

നഗരസഭാ പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ് ജനപ്രതിനിധികളുടെ ടീമിനെയും മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് സര്‍ക്കാര്‍ ജീവനക്കാരുടെ ടീമിനെയും അഡ്വ. സാംസണ്‍ അഭിഭാഷകരുടെ ടീമിനെയും ചലച്ചിത്ര അക്കാദമി അംഗം എന്‍. അരുണ്‍ കലാകാരന്‍മാരുടെ ടീമിനെയും നയിക്കും.

date