Skip to main content

പോഷ് ആക്ട്: ജില്ലാ വനിതാ ശിശു വികസന ഓഫീസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

 

ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമത്തെ കുറിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കറിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പില്‍ കുസാറ്റ് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനീഷ് വി പിള്ള ക്ലാസ് നയിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന 'ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍' വിപുലമായി സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാതല മേധാവിമാര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

തുടര്‍ന്ന് ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയുടെ വിവരങ്ങളും കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്ന പരാതിയുടെ വിവരങ്ങളും നല്‍കേണ്ട വെബ്‌സൈറ്റായ posh.wcd.kerala.gov.in നെ കുറിച്ച് ജില്ലാ ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍ വിശദീകരിച്ചു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വനിതാ സംരക്ഷണ ഓഫീസര്‍ എച്ച്.താഹിറ ബീവി, മറ്റു വകുപ്പുകളിലെ ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date