Skip to main content

സിറ്റിങ് അറിയിപ്പ്

  കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് , യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും രണ്ട് പാസ്‌പോട്ട് സൈസ് ഫോട്ടോയും സഹിതമെത്തി പുതുതായി അംഗത്വം എടുക്കാം. പ്രായപരിധി 18-55. താഴെപറയുന്ന സ്ഥലങ്ങളിലും തീയതികളിലും രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും കുമിള്‍ പഞ്ചായത്താഫീസ് ഡിസംബര്‍ എട്ടിനും തൊടിയൂര്‍ പഞ്ചായത്താഫീസ് 13നും ചടയമംഗലം പഞ്ചായത്താഫീസ് 15നും കരവാളൂര്‍ പഞ്ചായത്താഫീസ് 21നും ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കക്കാകുന്ന് 23നും തലവൂര്‍ പഞ്ചായത്താഫീസ് 27നും. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.

date