Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം

കരകൗശല വിദഗ്ധര്‍ക്ക് 2023ലെ സംസ്ഥാന കരകൗശല അവാര്‍ഡിലേക്ക് അപേക്ഷിക്കാം. ദാരു - ലോഹ ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട തുടങ്ങി വിവിധ വസ്തുക്കള്‍ ഉപോയഗിച്ചുള്ള ശില്പ നിര്‍മാണം, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ പരിഗണിക്കും. തിരഞ്ഞെടുക്കുന്ന സംസ്ഥാന അവാര്‍ഡ് ജേതാവിന് 50000 രൂപയും ശില്പവും അംഗവസ്ത്രവും, സംസ്ഥാന മെറിറ്റ് അവാര്‍ഡ് ജേതാവിന് 10000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും. അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍. ഫോണ്‍ 9496721959, 9946896295, 9400439492.

date