Skip to main content
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചു

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചു

കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. കെ എസ് ബി ബി ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ആവാസ വ്യവസ്ഥ പുനസ്ഥാപനവും നമ്മുടെ ഭാവിയും എന്ന വിഷയത്തില്‍ പ്രോജക്ട് അവതരണം, അധിനിവേശ ജീവജാലങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഉപന്യാസരചന, തീരം എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ്, പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തില്‍ പെയിന്റിങ് മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. അന്‍സാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തൃശൂര്‍ ഗവ. ഗേള്‍സ് സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ എസ് ബി ബി തൃശൂര്‍ ജില്ലാ ടി എസ് ജി മെമ്പറും സെന്റ് അലോഷ്യസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജെയിംസ് അധ്യക്ഷത വഹിച്ചു. കെ എസ് ബി ബി ജില്ലാ കോഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സിസ്, കെഎസ്ബിബി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date