Skip to main content

ഗുണഭോക്താക്കള്‍ ഹാജരാകണം

കുന്നംകുളം താലൂക്കിലെ ചിറനെല്ലൂര്‍ വില്ലേജില്‍ ഇ.വി.പോളില്‍ നിന്നും ഏറ്റെടുത്ത മിച്ചഭൂമി പുനസര്‍വേ ചെയ്യുന്നതിനാല്‍ മിച്ചഭൂമിയിലെ ഗുണഭോക്താക്കള്‍ പ്രസ്തുത ഭൂമിയിലോ ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിലോ ഉടനെ ഹാജരാകണമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. സര്‍വേ 354, 357 എന്നീ നമ്പറുകളില്‍ ഉള്‍പ്പെട്ടതും കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇ.വി.പോളില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത് വിതരണം ചെയ്തതുമായ 10 ഏക്കര്‍ ഭൂമി മൊത്തത്തില്‍ സര്‍വേ ചെയ്ത് 235 പ്ലോട്ടുകളും വഴികളും പ്രത്യേകം മാര്‍ക്ക് ചെയ്ത് പുനസ്ഥാപിക്കുന്നതിനാണ് സ്‌പെഷ്യല്‍ സര്‍വേ ടീമിനെ നിയോഗിച്ചിട്ടുള്ളത്. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ ഭൂമി പതിവ് പ്രകാരം കൈവശമുള്ള രേഖകള്‍ സഹിതമാണ് ഗുണഭോക്താക്കള്‍ എത്തേണ്ടത്. ഫോണ്‍: 04885 225700.

 

date