Skip to main content

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. എംബിബിഎസ്, ബിടെക്, എംടെക്, ബി എ എം എസ്, ബി ഡി എസ്, ബി വി എസ് സി ആന്‍ഡ് എ എച്ച്, ബി ആര്‍ക്, എം ആര്‍ക്, എംഡിഎസ്, എം ഡി, എം എസ്, ബി എച്ച് എം എസ്, പി ജി ആയുര്‍വേദ, പി ജി ഹോമിയോ, എം വി എസ് സി ആന്‍ഡ് എ എച്ച്, എം ബി എ, എം സി എ എന്നീ കോഴ്‌സുകളില്‍ 2023- 24 അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജനുവരി അഞ്ചിനകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2364900.

date