Skip to main content

ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ അഭ്യസ്തത വിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി യുവതീ യുവാക്കള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലും ഗവണ്‍മെന്റ്‌റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ്‌സ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ആറുമാസത്തില്‍ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സായിട്ടുളളവരും 21 നും 35 വയസ്സിനുമിടയ്ക്ക് പ്രായമുളള എറണാകുളം ജില്ലയിലുളളവരും സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉളളവരുമായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. 10,000 രൂപ സ്‌റ്റൈപ്പന്റായി നല്‍കുന്നതാണ്. ക്ലറിക്കല്‍ അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ ബ്ലോക്ക് / മുനിസിപ്പാലിറ്റി/  കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലും ഡിസംബര്‍ 23 ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0484 2422256.
 

date