Skip to main content

ഭിന്നശേഷിക്കാർക്ക്  കൈത്താങ്ങായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ 

 
സഹായ ഉപകരണങ്ങൾ നൽകി ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ആലങ്ങാട് ഗ്രാമപഞ്ചായത്ത്‌. 2023-2024 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഭിന്നശേഷിക്കാർക്കായി പഞ്ചായത്തുതലത്തിൽ വിതരണം ചെയ്യാനൊരുങ്ങുന്നത്.

ആവശ്യമായ സഹായ ഉപകരണങ്ങൾ ഏതെന്ന് നിർണ്ണയിക്കുന്നതിനും അർഹരായവരെ കണ്ടെത്തുന്നതിനുമായി ഡിസംബർ 15ന് രാവിലെ 10ന് വിതയത്തിൽ ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഫിസിഷ്യൻ, ഇ.എൻ.ടി, ഓഡിയോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും.

ഉപകരണങ്ങൾ ആവശ്യമുള്ളവർ ആധാർ കാർഡ്, റേഷൻ കാർഡ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയുമായി ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് രണ്ടുമാസത്തിനുള്ളിൽ  സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും.

date