Skip to main content

ഖാദി തുണിത്തരങ്ങളുടെ  റിബേറ്റ് വിൽപ്പന : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ക്രിസ്തുമസ് - പുതുവൽസരം പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക്  റിബേറ്റ് അനുവദിക്കുന്നു. റിബേറ്റ് വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് മെമ്പർ കെ.ചന്ദ്രശേഖരൻ നിർവഹിച്ചു. 

ഡിസംബർ 13 മുതൽ 2024 ജനുവരി 06 വരെയുള്ള വില്പനയ്ക്ക് 20 മുതൽ 30 ശതമാനം വരെയാണ് റിബേറ്റ് അനുവദിക്കുന്നത്.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ രജനി മണി അധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന ട്രഷറർ  പി ജെ കുഞ്ഞുമോൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ചടങ്ങിൽ പ്രൊജക്ട് ഓഫീസർ  പി എ അഷിത, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ പി കെ ലതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, കാക്കനാട് ഗ്രാമ സൗഭാഗ്യ, പുക്കാട്ടുപടി ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും റിബേറ്റ് ആനുകൂല്യം ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.

date