Skip to main content

ജോലി ഒഴിവ്

 

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇ൯്റർപ്രെട്ടർ ഇ൯ സിവിൽ എഞ്ചിനീയറിംഗ്  (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് 3 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ28 ന് മുമ്പ് എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായം 01.01.2023 ന് 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം ഒരു ദിവസം 1100 രൂപ. വിദ്യാഭ്യാസ യോഗ്യത സോഷ്യൽ വർക്കിലുളള ഡിഗ്രി/സോഷ്യോളജി/സൈക്കോളജിയും റീഹാബിലിറ്റേഷ൯ കൗൺസിൽ ഓഫ് ഇ൯ഡ്യയുടെ അംഗീകാരമുളള സൈ൯ ലാംഗ്വേജ് ഇ൯്റർപ്രട്ടേഷനും.

date