Skip to main content

നവകേരളകാഴ്ചപ്പാടുകളുമായി കുറവിലങ്ങാട് പ്രഭാതയോഗം

ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരായവരുടെ അഭിവൃദ്ധി വരെയുള്ള വികസന സാമൂഹിക വിഷയങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരവും മുന്നോട്ടുള്ള വഴിയും തെളിച്ചു കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗം. നവകേരളസദസിന്റെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ നടത്തിയ പ്രഭാതയോഗത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ പ്രതിനിധികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കേട്ടത്. പാലാകടുത്തുരുത്തിവൈക്കം നിയമസഭാ നിയോജകമണ്ഡലത്തിലെ ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്.

സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവതരമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് വരെ വായന നിർബന്ധമാണെന്നും കേരളത്തിലെ സ്‌കൂളുകളിലും അത്തരത്തിലൊരു സമ്പ്രദായം കൊണ്ടുവരണമെന്നുമുള്ള ഡി.സി. ബുക്ക്‌സ് മാനേജിംഗ് ഡയറക്ടർ രവി ഡിസിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്ന യുവജനങ്ങളെ സംസ്ഥാനത്തു പിടിച്ചുനിർത്താനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിക്കണമെന്നായിരുന്നു പാലാ രൂപത വികാർ ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ ആവശ്യം. എന്നാൽ യുവാക്കൾ പുറത്തുപോകുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്നും അതു കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെൽകർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് അനാവശ്യമായ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ആർ.എസ് വ്യവസ്ഥ പ്രകാരമുള്ള ത്രികക്ഷി കരാർ കർഷകന് കടബാധ്യതയായി നിൽക്കുന്നതിനാൽ മറ്റ് ബാങ്ക് ഇടപാടുകളിൽ പ്രതിസന്ധി നേരിടുന്നുമെന്ന വ്യവസായ പ്രധിനിധി  വി കെ മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായ്പാ ബാധിത കർഷകനല്ല സർക്കാരിനാണെന്നും മറ്റേതെങ്കിലും തരത്തിൽ വായ്പ എടുക്കുന്നതിൽ കർഷകന് യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

         എം.പി.മാരായ തോമസ് ചാഴികാടൻജോസ് കെ. മാണിസി.കെ. ആശ എം.എൽ.എജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിസിനിമാ സംവിധായകനും നടനുമായ ദിലീഷ് പോത്തൻഗായകൻ ദേവാനന്ദ്കഥകളി ആചാര്യൻ സുനിൽ പള്ളിപ്പുറംഗാനരചയിതാവ് വൈ. സുധാംശുകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനഘ ജെ. കോലത്ത്നാദസ്വര വിദ്വാൻ വൈക്കം ഷാജിപഴയിടം മോഹനൻ നമ്പൂതിരി,മിസ് ട്രാൻസ്‌ജെൻഡർ വുമൺ ഗ്ലോബൽ 2021 ജേതാവ് ശ്രുതി സിത്താരകയർ തൊഴിലാളി പ്രതിനിധി രതിമോൾആദിവാസി വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിച്ച ധന്യ പി.വാസു,  അഖില കേരള ധീവരസഭ പ്രതിനിധി മോഹൻലാൽസംയോജിത കൃഷി സംസ്ഥാന അവാർഡ് ജേതാവ് വിധു രാജീവ് തുടങ്ങി നാനാതുറകളിൽ നിന്നുള്ള ഇരുന്നൂറിലേറെ വിശിഷ്ടാതിഥികൾ പ്രഭാത യോ?ഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്5915/2023

date