Skip to main content

അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

           കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ:എഞ്ചിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് Python for Data analytics and Machine Learning ൽ      അഡീഷണൽ സ്‌കിൽ ഡെവലപ്‌മെൻറ് പ്രോഗ്രാം (ASDP) സ്‌റ്റൈപ്പൻഡോടു കൂടി    ജനുവരി എട്ടു മുതൽ ഫെബ്രുവരി ഏഴുവരെ  നടത്തും. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ  നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ്   കോഴ്സ് നടത്തുന്നത്. സയൻസ് / ഗണിതശാസ്ത്രത്തിൽ ബിരുദമോ എഞ്ചിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. ബന്ധപ്പെടേണ്ട നമ്പർ9496399511. വിശദ വിവരങ്ങൾക്ക്  www.cet.ac.in സന്ദർശിക്കുക.

പി.എൻ.എക്‌സ്5947/2023

date