Skip to main content

ഓസ്ട്രേലിയൻ കോൺസുൽ ജനറൽ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

           ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്ട്രേലിയൻ കോൺസുലേറ്റിലെ പ്രവർത്തന കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച. സേവന കാലയളവിൽ കേരളം നൽകിയ പിന്തുണയ്ക്കു നന്ദി അറിയിച്ച കോൺസുൽ ജനറൽ ഭാവി സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. ഹയാത്ത് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറികോൺസുൽ ജനറലിന് ഉപഹാരം സമർപ്പിച്ചു.

പി.എൻ.എക്‌സ്5950/2023

date