Skip to main content

പ്രഭാതസദസ് നാളയുടെ കേരളത്തിനായി നാടിന്റെ മനമറിഞ്ഞ് മുഖ്യമന്ത്രി

സ്ഥാപിക്കണമെന്ന് എഴുത്തുകാരനായ വള്ളിക്കാവ് മോഹന്‍ദാസ് ആവശ്യപ്പെട്ടു. ക്രേവന്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ആക്കി മാറ്റണമെന്ന് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് പറഞ്ഞു.

പുതിയകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫാത്തിമ മാതാ കോളേജ് പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ അഭ്യര്‍ഥിച്ചത്.

നെല്ലിയാമ്പതി ടൂറിസം വികസനത്തിന് ആവശ്യമായ നടപടി വേണമെന്ന് ഡോ പി വി മജീദ് ആവശ്യപ്പെട്ടു. തീരദേശപ്രദേശം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് അധ്യാപികയായ സ്മിത ജോണ്‍ അഭ്യര്‍ഥിച്ചു. കഥാപ്രസംഗം കലയുടെ നൂറാം വാര്‍ഷികം ആഘോഷവേളയില്‍ 100 കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കാനുള്ള ധനസഹായമായിരുന്നു ഡോ വസന്തകുമാര്‍ സാംബശിവന്റെ ആവശ്യം.

മുണ്ടക്കല്‍ -പരവൂര്‍ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായി കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ഫാദര്‍ റൊമന്‍സ് ആന്റണി അഭ്യര്‍ഥിച്ചു. കൃഷിക്കാരില്‍ നിന്ന് നേരിട്ട് ഉച്പന്നങ്ങള്‍ വാങ്ങണമെന്ന് കര്‍ഷകതിലകം അവാര്‍ഡ് ജേതാവായ ബ്ലെയ്‌സി ജോര്‍ജ് അഭ്യര്‍ഥിച്ചു.

എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ജി എസ് ജയലാല്‍, സുജിത്ത് വിജയന്‍ പിള്ള, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം തുടങ്ങിയവര്‍ പങ്കെടുത്തു.

date