Skip to main content

ഇത് പട്ടിണി മാറ്റുന്ന സര്‍ക്കാര്‍ - മന്ത്രി പി പ്രസാദ്

നൂതന വികസന-ക്ഷേമപദ്ധതികളിലൂടെ പട്ടിണിയില്‍ നിന്നും അതിദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കരുനാഗപ്പള്ളി മണ്ഡലതല നവകേരള സദസില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്.

ഭവന-ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറി. മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കരുനാഗപ്പള്ളി മണ്ഡലത്തില്‍ 169 കൃഷിക്കൂട്ടങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കി. ഓച്ചിറ, തൊടിയൂര്‍ പഞ്ചായത്തുകളില്‍ രണ്ട് കാര്‍ഷിക കര്‍മസേന രൂപീകരിച്ചു. കാര്‍ഷിക സംരഭകര്‍ക്കുള്ള നിര്‍ദേശം നല്‍കുന്നതിനുള്ള ഡി പി ആര്‍ ക്ലിനിക് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

 

date