Skip to main content

നവ കേരള സദസ്: കുന്നത്തുനാട് മണ്ഡലം സംഘാടകസമിതി യോഗം ചേർന്നു

 

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന  നവകേരള സദസ്സ് മുന്നൊരുക്കത്തിന്റെ ഭാഗമായി  കുന്നത്ത്നാട് നിയോജക മണ്ഡലം സദസിന്റെ  സംഘാടകസമിതി യോഗം ചേർന്നു.

സംഘാടന സമിതി ചെയർമാൻ 
പി വി ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നവ കേരള സദസ്സിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു.

 വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി  രൂപീകരിച്ച 13 സബ് കമ്മിറ്റികളിലെ ചെയർമാൻമാരും കൺവീനർമാരും നിർദ്ദേശങ്ങൾ നൽകി.ജനുവരി രണ്ട് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ്: പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവ കേരള സദസ്സ് നടക്കുക. 

യോഗത്തിൽ കുന്നത്ത്നാട് നവ കേരള സദസ്സ് ജനറൽ കൺവീനർ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ, കുടുംബശ്രീ നോഡൽ ഓഫീസറുമായ ടി എം റെജിന, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോണിയ മുരുകേശൻ,കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് ഡയറക്ടർ സി.ബി ദേവദർശനൻ, എം.പി ജോസഫ്, മുൻ വനിത കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ മോളി വർഗീസ്,
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് ഇടപ്പരത്തി, ഡി.വൈ.എസ്.പി ഇ.ബി വിജയൻ,മുൻ പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വർഗീസ്,
വടവുകോട് ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജൂബിൾ ജോർജ്,
 വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശൻ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date