Skip to main content

നവ കേരള സദസ്: തൃക്കാക്കര മണ്ഡലം സംഘാടകസമിതി യോഗം ചേർന്നു

 

ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് മുന്നൊരുക്കത്തിന്റെ ഭാഗമായി  തൃക്കാക്കര നിയോജക മണ്ഡലം സദസിന്റെ  സംഘാടകസമിതി യോഗം ചേർന്നു.

നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലത്തിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മണ്ഡലത്തിൽ പോസ്റ്ററുകൾ സ്ഥാപിക്കൽ, പൊതുജനങ്ങൾക്ക് അപേക്ഷകൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കൽ, പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ  ചർച്ച ചെയ്തു.

കാക്കനാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ഭാരവാഹികളും സബ് കമ്മിറ്റികളിലെ ചെയർമാൻമാരും കൺവീനർമാരും നിർദ്ദേശങ്ങൾ നൽകി.ജനുവരി ഒന്നിന് വൈകിട്ട്  3ന് കാക്കനാട് കളക്ടറേറ്റ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജകമണ്ഡലം നവ കേരള സദസ്സ് നടക്കുന്നത്. 

യോഗത്തിൽ തൃക്കാക്കര നവ കേരള സദസ്സ് ജനറൽ കൺവീനർ ഡെപ്യൂട്ടി കളക്ടർ ബി അനിൽകുമാർ,  ചെയർമാൻ സി എം ദിനേശ് മണി, രക്ഷാധികാരി അഡ്വ. എ ജി ഉദയകുമാർ, സംഘാടക സമിതി, സബ് കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date