Skip to main content

കുഴുപ്പിള്ളിയിൽ റാമ്പ് നിർമ്മാണോദ്ഘാടനം

 

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അയ്യമ്പിള്ളി പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ നിന്നും നിലവിലുള്ള പഴയ മാർക്കറ്റ് റോഡിലേക്കുള്ള  റാമ്പിന്റെയും (സർവീസ് റോഡ്), സമീപമുള്ള വി.കെ ജയൻ റോഡിന്റെയും നിർമ്മാണോദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. 

ഒന്നാം വാർഡ് നിവാസികളുടെ ചിരകാല അഭിലാഷമാണ് റാമ്പ് നിർമ്മിക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്. ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുഴുപ്പിള്ളി ബീച്ചിലേക്കുള്ള അപ്രോച്ച് റോഡ് ആയ തുണ്ടിപ്പുറം ചിറ റോഡ് കൂടി യാഥാർത്ഥ്യമാകുമ്പോൾ ആ റോഡിലൂടെ ബീച്ചിലേക്ക് പോകുന്നതിന് ഈ റാമ്പ്  പ്രയോജനപ്രദമാകും.

ഉദ്ഘാടന ചടങ്ങിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജയ്സൺ, വാർഡ് മെമ്പർമാരായ കെ.എസ് ചന്ദ്രൻ, വിപിന അനീഷ്, ഷൈബി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

date