Skip to main content

നവകേരള സദസ്: തൃപ്പൂണിത്തുറ മണ്ഡലം സംഘാടകസമിതി യോഗം ചേർന്നു

 

 നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ  ഭാഗമായി  തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ  സംഘാടകസമിതി യോഗം ചേർന്നു.

നവകേരള സദസ്സിൽ  പൊതുജന പങ്കാളിത്തം, നിവേദനങ്ങൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കുന്നതിന്   മണ്ഡലത്തിൽ പൂർത്തീകരിക്കേണ്ട ക്രമീകരണങ്ങൾ  യോഗത്തിൽ ചർച്ച ചെയ്തു.

 തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ  രമാ സന്തോഷിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ,  മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  പി കെ സുബ്രഹ്മണ്യൻ, സംഘാടകസമിതി വൈസ് ചെയർമാൻ  ടി സി ഷിബു, മറ്റ് സംഘാടക സമിതി ഭാരവാഹികൾ, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 ജനുവരി രണ്ടിന് വൈകിട്ട്  3ന് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര മൈതാനിയിലാണ്   തൃപ്പൂണിത്തുറ നിയോജകമണ്ഡലതല നവകേരള സദസ് സംഘടിപ്പിക്കുന്നത്.

date