Skip to main content

എം.എസ്.എം.ഇകൾക്കു ശിൽപ്പശാല

           മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി)മൂന്നു ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററിവർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 28 മുതൽ 30 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ/ എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിങ്ങുംമാർക്കറ്റ് സെഗ്മെന്റേഷൻമാർക്കറ്റിംഗ് പ്രവർത്തനങ്ങൾലീഡ് പരിവർത്തന പ്രക്രിയഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളുംഎ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖംഇ-കൊമേഴ്സിൽ ഉത്പന്നങ്ങളുടെ ഓൺബോർഡിംഗ്മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യംടീം ബിൽഡിംഗ് ആൻഡ് മാനേജ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീസർട്ടിഫിക്കേഷൻഭക്ഷണംതാമസംജി.എസ്.ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉശപ്പെടെയും800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി kied.info/training-calender ൽ ഡിസംബർ 26ന് മുൻപ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9567538749.

പി.എൻ.എക്‌സ്5960/2023

date