Skip to main content

പ്രൈമറി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

           തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി - 1കേൾവിക്കുറവ് - 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സിടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രിബി.എഡ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്5966/2023

date