Skip to main content

'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും' ദ്വിദിന മാധ്യമ ശില്പശാല

           കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്കണ്ണൂർകാസർഗോഡ്വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി മൂന്നാം മേഖലാ ശിൽപശാല കണ്ണൂർ ഹോട്ടൽ സ്‌കൈ പാലസിൽ ജനുവരി 10, 11  തിയതികളിൽ നടക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ വിദഗ്ദ്ധർ സംസാരിക്കും. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ദ്ധ പരിശീലനവും ക്യാമ്പിൽ  പങ്കെടുക്കുന്നവർക്ക് ലഭിക്കും. താമസവുംഭക്ഷണവും അക്കാദമി ഒരുക്കും. പരിപാടിയിലേക്ക് ഈ വിഷയത്തിൽ തത്പരരായ മാധ്യമ പ്രവർത്തകർക്ക്   https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെയോ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെയോ ജനുവരി എട്ടിനു മുമ്പ് രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്‌സ്5969/2023

date