Skip to main content

പ്രഥമ പരിഗണ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് - മന്ത്രി ചിഞ്ചുറാണി

വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമപരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ചടയമംഗലം നിയോജകമണ്ഡലം നവകേരള സദസില്‍ അധ്യക്ഷയായിരുന്നു മന്ത്രി.  

പശ്ചാത്തലസൗകര്യ വികസനത്തിന്റെഭാഗമായി റോഡുകള്‍ ബി.എം.ബി.സി. നിലവാരത്തില്‍ ഉയര്‍ത്താനായി. കുമ്മിള്‍ ഐ.ടി.ഐ. യ്ക്കായി 7.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ മാറ്റിവച്ചു. ഇതിനുള്ള സ്ഥലം ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കടയ്ക്കല്‍ കോടതി സമുച്ചയത്തിന്റെ വിശദമായ ഡി.പി.ആര്‍ തയ്യാറായാല്‍ നടക്കുന്നുവെന്നു മന്ത്രി പറഞ്ഞു.

ജഡായു ടൂറിസം കൂടുതല്‍ വിപുലപ്പെടുത്തി കുടക്കത്ത് പാറ ടൂറിസവുമായി സംയോജിപ്പിച്ചുള്ള പദ്ധതി തയ്യാറാകുന്നു. കുമ്മിള്‍ പഞ്ചായത്തില്‍ മാത്രം 156 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജലസേചന പദ്ധതികള്‍ക്കായി 200 കോടി രൂപയാണ് മണ്ഡലത്തില്‍ ചെലവാക്കിയത്. 40,000 കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായി. ചടയമംഗലം പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ സ്റ്റേഡിയം, കുമ്മിള്‍ മൃഗാശുപത്രി, 16 കോടി രൂപ ചെലവില്‍ വെളിനെല്ലൂര്‍ മൃഗാശുപത്രി എന്നിവയും വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

date