Skip to main content

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം തസ്തിക - മന്ത്രി കെ.എന്‍. ബാലഗോപാല്‍

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പുതിയ കാര്‍ഡിയോളജി വിഭാഗം തുടങ്ങാനുള്ള തസ്തികകള്‍ അംഗീകരിച്ചതായി ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലായി 271 തസ്തികകള്‍ അനുവദിച്ചുകൊണ്ട് തീരുമാനമായത്. മെഡിക്കല്‍ കോളജുകളെ അപ്‌ഗ്രേഡ് ചെയ്യാനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനുവദിക്കാനും പുതിയ വിഭാഗങ്ങള്‍ തുടങ്ങാനുമായാണ് തസ്തികകള്‍ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം ഒട്ടേറെകാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്രിസ്മസ്, ന്യൂ ഇയറിനോട് അനുബന്ധിച്ച് ക്ഷേമപെന്‍ഷന്‍ കൊടുത്തു തീര്‍ക്കാനായി 900 കോടി രൂപയാണ് അനുവദിച്ചത്. കിട്ടേണ്ട പണം കിട്ടാത്തത് കൊണ്ടാണ് സംസ്ഥാനത്തിന് സാമ്പത്തികഞെരുക്കം. ഉത്സവകാലത്തോടനുബന്ധിച്ച് സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചന്തകളും തുടങ്ങും എന്നും മന്ത്രി പറഞ്ഞു.

date