Skip to main content

ജനസദസ്സ് ഇന്ത്യയില്‍ ആദ്യത്തേത് - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇതുവരെ ഇന്ത്യലെ ഒരു സംസ്ഥാനത്തും ഒരു സര്‍ക്കാരും മന്ത്രിസഭ ഒന്നാകെ എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചു ജനങ്ങളുമായി സംവദിച്ചിട്ടില്ല എന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടയമംഗലം നിയോജകമണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മുഖചായ തന്നെ മാറ്റിയ പദ്ധതികളാണ് നിലവില്‍ പൂര്‍ത്തിയാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരാദേശ, മലയോര ഹൈവേകള്‍, ലെവല്‍ക്രോസ്സ് രഹിത കേരളത്തിനായി റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍, 83 പാലങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖം ഈ മന്ത്രിസഭയുട ഫ്‌ളാഗ്ഷിപ് പദ്ധതിയാണ്. നാല് കപ്പലുകളാണ് വിഴിഞ്ഞത് എത്തിയത്. തുറമുഖം സൃഷ്ടിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, അന്താരാഷ്ട്ര, ആഭ്യന്തര ചരക്ക് നീക്കങ്ങള്‍ എന്നിവ കേരളത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ വരും നാളുകളില്‍ കാണാനാകും എന്നും അദ്ദേഹം പറഞ്ഞു.

date